കെ-റെയില്‍ സമരം ശക്തമാക്കും: കേരള കോണ്‍ഗ്രസ്

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ വിവിധ വില്ലേജുകളില്‍ നൂറുകണക്കിനു കുടുംബങ്ങളെ വഴിയാധാരമാക്കുകയും നാടിനു വിനാശം ഉണ്ടാക്കുകയും ചെയ്യുന്ന കെ-റെയില്‍ പദ്ധതിക്കെതിരെ സമരം ശക്തമാക്കാന്‍ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 26 നു ആളൂരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, പി.ടി. ജോര്‍ജ്, സിജോയ് തോമസ്, ഫെനി എബിന്, ഷൈനി ജോജോ, തുഷാര ബിന്ദു, മാഗി വിന്‍സെന്റ്, ശിവരാമന് കൊല്ലപറമ്പില്‍, ഫിലിപ്പ് എടതിരിഞ്ഞി, ഡെന്നി കണ്ണംകുന്നി, ജോബി മംഗലന്‍ എന്നിവര്‍ പ്രസംഗിച്ചു.