കൊടുങ്ങല്ലൂര്‍ മൈലാപ്പൂര് മാര്‍തോമാ കബറിട തീര്‍ഥാടനം
ആളൂര്‍: ഭാരത അപ്പസ്തോലന് മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19ാം ശതോത്തര സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയില്‍ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മുഖപത്രം ‘കേരളസഭ’യുടെ നേതൃത്വത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും വൈദികരും അല്മായരും ഉള്‍പ്പെട്ട 52 പേരുടെ തീര്‍ഥാടകസംഘം വിശുദ്ധന്റെ രക്തസാക്ഷിത്വ ഭൂമിയായ മൈലാപ്പൂരിലേക്ക് ട്രെയിന്‍ മാര്‍ഗം പുറപ്പെട്ടു. മൈലാപ്പൂരിലെ സാന്തോം കത്തീഡ്രലില്‍ വിശുദ്ധന്റെ കബറിടത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് ചിന്നമല, പെരിയമല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു വൈകീട്ട് ട്രെയിന്‍ മാര്‍ഗം തന്നെ സംഘം കേരളത്തിലേക്ക് യാത്ര തിരിക്കും. തീര്‍ഥാടനത്തിനു മുന്നോടിയായി കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ നടന്ന ദിവ്യബലിയര്‍പ്പണത്തിലും അഴീക്കോട് തീര്‍ഥാടന കേന്ദ്രത്തില്‍ നടന്ന തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കത്തിലും തീര്‍ഥാടകസംഘം പങ്കെടുത്തു.

ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്
അരനൂറ്റാണ്ടിന്റെ സ്നേഹയാത്ര; 141 ദമ്പതിമാരുടെ സംഗമമായി
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ 1.34 കോടി രൂപ തട്ടിയ കേസ്; 10 ാം പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു
അരങ്ങ് 2026ന് സാംസ്കാരികപ്പൊലിമയോടെ സമാപനം