എഴുത്തുകാരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് നിരുത്തരവാദപരമാണ്ബാലചന്ദ്രന് വടക്കേടത്ത്
ഇരിങ്ങാലക്കുട: എഴുത്തുകാരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് നിരുത്തരവാദപരമാണെന്ന് പ്രശസ്ത നിരൂപകന് ബാലചന്ദ്രന് വടക്കേടത്ത് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ രണ്ടാം ദിവസത്തെ സമാദരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദഹം. ചടങ്ങില്‍ കൃഷ്ണവാദ്ധ്യാര്‍, പി.കെ. ഭരതന് മാസ്റ്റര്‍, പ്രൊഫ. വി.കെ. ലക്ഷമണന് നായര്‍, സാവിത്രി ലക്ഷമണന്, ഖാദര്‍ പട്ടേപ്പാടം, പ്രതാപ് സിംഗ്, ദേവയാനി ടീച്ചര്‍, ഉണ്ണികൃഷ്ണന് കിഴുത്താണി, കാട്ടൂര്‍ രാമചന്ദ്രന്, ജോണ്സണ് എടതിരുത്തിക്കാരന്‍, കെ. ഹരി എന്നീ സാഹിത്യകാരന്മാരെ ആദരിച്ചു. യോഗത്തിന് മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് സുജ സഞ്ജീവ് കുമാര്‍ സ്വാഗതവും റിഫ്രഷ്മെന്റ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത് നന്ദിയും രേഖപ്പെടുത്തി.