ബാലികയ്ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന് ശിക്ഷ
ഇരിങ്ങാലക്കുട: എട്ടു വയസുകാരിക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്ത കേസില്‍ പോക്സോ കോടതി പ്രതിയെ ശിക്ഷിച്ചു. എടതിരിഞ്ഞി സ്വദേശി കുതിരപ്പശേരി വീട്ടില്‍ സുബ്രഹ്മണ്യ (81) നാണ് ഇരിങ്ങാലക്കുട പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി കെ.പി. പ്രദീപ് കുമാര്‍ ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. പിഴത്തുകയില്‍ 8000 രൂപ അതിജീവിതയ്ക്ക് നല്‍കണം. പിഴ അടയ്ക്കാത്ത പക്ഷം മൂന്നുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. സിനിമോള്‍ ഹാജരായി. കാട്ടൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ മനു വി. നായരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍