തെരുവുനായ നിര്‍മാര്‍ജനം നടപ്പിലാക്കാണമെന്ന് റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട: ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ തെരുവുനായ നിര്‍മാര്‍ജനം നടപ്പിലാക്കാണമെന്ന് റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.എസ്. പവിത്രന് അധ്യക്ഷത വഹിച്ചു. ജമാലുദ്ദീന്‍ കൊല്ലം, ആന്‍സി തോമസ്, റാബിയ സലീം, സോജന് താമരശേരി, വേലപ്പന് നായര്‍, രാമകൃഷ്ണന് മുല്ലനേഴി, പ്രഭാകരന് വയനാട്, ജനറല്‍ സെക്രട്ടറി പ്രേമരാജന്‍, കൃഷ്ണനുണ്ണി പൊയ്യാറ എന്നിവര്‍ പ്രസംഗിച്ചു.