നരബലി, നവോഥാന കേരളത്തിനേറ്റ തിരുമുറിവ്: ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ
ഇരിങ്ങാലക്കുട: ഇലന്തൂരില്‍ നടന്ന നരബലി നവോഥാന കേരളത്തിനേറ്റ തിരുമുറിവാണെന്ന് ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നില്‍ നില്ക്കുന്ന കേരളത്തില്‍ ഇത്തരത്തിലൊരു സംഭവം നടന്നുവെന്നത് അവിശ്വസനീയമായി തോന്നാം. പ്രബുദ്ധ കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഈ ഹീനകൃത്യം നടപ്പാക്കിയവരും പിന്നില്‍ പ്രവര്‍ത്തിച്ചവരും ഒരു ദയയും അര്‍ഹിക്കുന്നില്ല; കടുത്ത ശിക്ഷ തന്നെ ഇവര്‍ക്ക് ലഭിക്കണം. പ്രസിഡന്റ് ഉണ്ണികൃഷ്ണന് കിഴുത്താണി അധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ബാബുരാജ് പൊറത്തിശേരി, കെ. ഹരി, കാറളം രാമചന്ദ്രന് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.