ഉപജില്ലയില്‍ അപ്പീലുമായെത്തെിയ ബഥനിക്കു ഒപ്പനയില്‍ ഒന്നാം സ്ഥാനം
ഇശല്‍മഴ പെയ്തുതീരാതെ……. ഉപജില്ലയില്‍ അപ്പീലുമായെത്തെിയ ബഥനിക്കു ഒപ്പനയില്‍ ഒന്നാം സ്ഥാനം
മൈലാഞ്ചിക്കൈകള്‍ താളമിട്ട് പാടിയപ്പോള്‍ പുതുക്കപ്പെണ്ണൊതുക്കത്തില് മുഖം മറച്ചു. തട്ടമിട്ട മൊഞ്ചത്തിമാര് കൈകൊട്ടി പാടിയപ്പോള്‍ സദസൊന്നാകെ ഇളകി. ഫലപ്രഖ്യാപനവും കേട്ട് വിജയികളെ അഭിനന്ദിച്ച ശേഷമാണ് ഒത്തിരിപേര് വീടണഞ്ഞത്.
ഇരിങ്ങാലക്കുട: ചരിത്രമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ചാലിച്ചെഴുതിയ ഒപ്പനപ്പാട്ടിന് കൈകൊട്ടി വളകള്‍ കിലുക്കി താളത്തില്‍ മൊഞ്ചത്തിമാര് നിറഞ്ഞാടിയപ്പോള്‍ നിറഞ്ഞുകവിഞ്ഞ ലിറ്റില്‍ ഫഌവര്‍ സ്കൂളിലെ ഒപ്പന ആസ്വാദകര്‍ക്ക് ആനന്ദനിര്‍വൃതിയായി. ഇന്നലെ രാവിലെ മുതല്‍ ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ നടന്ന ഒപ്പനവേദി കാണികളെ ഒട്ടും നിരാശരാക്കാതെ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. സര്‍വാഭരണവിഭൂഷിതയായി മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ് നാണത്തില്‍ കുതിര്‍ന്ന മിഴിയുമായ് ചെറുപുഞ്ചിരി തൂവി കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൃഷ ജയനും സംഘവും ‘അസലായി സഭയില്‍ വന്ത പുതുനാരി’ എന്നു തുടങ്ങുന്ന ഇമ്പമാര്‍ന്ന പാട്ടിനനുസരിച്ച് ചടുല വേഗത്തില്‍ കൈമെയ് മറന്ന് നിറഞ്ഞാടിയപ്പോള്‍ ഒന്നാം സ്ഥാനം ബഥനിക്ക് ലഭിച്ചു. കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനതലത്തില്‍ മത്സരിക്കുന്ന ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുന്നംകുളത്തിന് നിരവധി തവണ സമ്മാനം ലഭിച്ചിട്ടുണ്ട്. മുനീര്‍ തലശേരിയാണ് 15 വര്‍ഷമായി ഒപ്പന അഭ്യസിപ്പിക്കുന്നത്. ഉപജില്ലാ കലോത്സവത്തില്‍ അപ്പീലുമായി വന്ന് ഒന്നാം സ്ഥാനം നേടിയാണ് ജില്ലാ കലോത്സവത്തിലേക്ക് അര്‍ഹത നേടിയത്.