കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
റവനു ജില്ല കേരള സ്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ല ആഹ്ലാദ പ്രകടനം നടത്തുന്നു.
ഇരിങ്ങാലക്കുട: റവന്യു ജില്ലസ്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ല ആഹ്ലാദ പ്രകടനം നടത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ട്രോഫികളുമായി വിദ്യാര്‍ഥികളും, അധ്യാപകരും, സംഘാടകരും മുന്‍സിപ്പല്‍ മൈതാനത്തു നിന്നും ആരംഭിച്ച് ടൗണ്‍ ചുറ്റി മൈതാനത്തില്‍ സമാപിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.എസ്. രാജീവ്, വികസന സമിതി കണ്‍വീനര്‍ ഡോ. എ.വി. രാജേഷ്, പ്രോഗ്രാം കണ്‍വീനര്‍ വി. ഇന്ദുജ, സൂപ്രണ്ട് പ്രേംജി, എ.സി. സുരേഷ്, ജേക്കബ്ബ് ജെ. ആലപ്പാട്ട്, അസീന നസീര്‍ എന്നിവര്‍ നേതൃത്വം നല്കി.

കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുനാള്‍
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു
അന്തര്‍ജില്ലാ മോഷണ സംഘത്തിലെ കണ്ണികളായ നിരവധി മോഷണക്കേസിലെ പ്രതികളായ അഞ്ചു പേര് അറസ്റ്റില്‍
ബാറില്‍ ആക്രമണം നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡിയും കൂട്ടാളികളും അറസ്റ്റില്‍
ഭാരതത്തിന്റെ നൈതിക മൂല്യങ്ങള്‍ വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കണം: പ്രഫ. മനീഷ് ആര്. ജോഷി
മെഡിസെപ്പ് പ്രീമിയം കൂട്ടിയത് പിന്‍വലിക്കണം- കെഎസ്എസ്പിഎ