ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്ന കഥയുമായി പരിചമുട്ടില്‍ അജയ്യരായി മറ്റത്തൂരിലെ ചുണകുട്ടികള്‍
തുടര്‍ച്ചയായ 13-ാം വര്‍ഷവും പരിചമുട്ടുകളിയില് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂള്‍.
ഇരിങ്ങാലക്കുട: തുടര്‍ച്ചയായ 13-ാം വര്‍ഷവും പരിചമുട്ട് കളിയില്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി മറ്റത്തൂരിലെ ചുണകുട്ടികള്‍. ഹൈസ്കൂള്‍ വിഭാഗം പരിചമുട്ട് കളിയിലാണ് മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂള്‍ വിഭാഗം എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എട്ട് ടീമുകള്‍ തമ്മില്‍ കനത്ത മത്സരമായിരുന്നു നടന്നതെങ്കിലും പരിചയ സമ്പത്തും കഠിനാധ്വാനവും മറ്റത്തൂരിലെ ചുണകുട്ടികളെ തുണക്കുകയായിരുന്നു. വെട്ടിയും മറഞ്ഞും ഉയര്‍ന്നു ചാടിയും അലറി വിളിച്ചുകൊണ്ടുമവര് കളരിമുറ്റത്തെ കാരണവന്മാരായി. ആസ്വാദകരെ രസിപ്പിച്ചും ആവേശഭരിതരാക്കിയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയും പരിചമുട്ട് കളി ആരവമായി. പുതിയെ സ്റ്റെപ്പുകളും പുതിയ പാട്ടുകളുമായാണ് എട്ടുപേരടങ്ങുന്ന മറ്റത്തൂര്‍ സംഘം എത്തിയത്. മറ്റു ഭൂരിഭാഗം ടീമുകളും പഴയ പാട്ടുകളുമായി പരിചമുട്ട് അവതരിപ്പിച്ചപ്പോള്‍ മറ്റത്തൂര്‍ സംഘം പുതിയ പാട്ടുകളാണ് ഉപയോഗിച്ചത്. ബൈബിള്‍ കഥകളാണ് പാട്ടുകളാക്കി മാറ്റിയത്. ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്നതാണ് ഉപയോഗിച്ച കഥകൡ ഏറ്റവും പ്രധാനപ്പെട്ടത്. 8.26 മിനിറ്റില്‍ ടീം കളി പൂര്‍ത്തിയാക്കി. അര്ജുന്, ഇ.എസ്. അദ്വൈത്, കാര്‍ത്തിക്, ദേവദത്തന്, അദ്വൈത് ഉല്ലാസ്, പ്രണയ്, തമീം, അമര്‍നാഥ് എന്നിവരാണ് ടീം അംഗങ്ങള്‍. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളായ അനന്തു, അതുല്‍, അര്ജുന് എന്നിവരാണ് ടീമിനെ നയിച്ചത്.

പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയില്‍ വില്പനയ്ക്കായി മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍
ഹരിത ബൂത്ത് ഒരുങ്ങി
കുട്ടംകുളം നവീകരണം പുരോഗമിക്കുന്നു- ചുറ്റുമതില്‍ പൊളിച്ചു നീക്കുന്ന പ്രവര്‍ത്തിക്കു തുടക്കമായി