തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026ന്റെ ലോഗോ.
ഇരിങ്ങാലക്കുട: തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം നാളെ പുല്ലൂര് സെന്റ് സേവ്യേഴ്സ് സിഎംഐ സ്കൂളില് ആരംഭിക്കും. 17 വരെ നടക്കുന്ന ത്രിദിന കലോത്സവത്തില് തൃശൂരിന്റെ തെക്കന് മേഖലയില് സ്ഥിതി ചെയ്യുന്ന 40 ഓളം സിബിഎസ്ഇ സ്കൂളുകളില് നിന്നായി 2500 ഓളം വിദ്യാര്ഥികള് പങ്കെടുക്കും. 12 സ്റ്റേജുകളിലായാണ് മത്സരങ്ങള് നടക്കുന്നത്. ആദ്യ ദിവസം 70 ഇനങ്ങളും രണ്ടാം ദിവസം 45 ഇനങ്ങളും മൂന്നാം ദിവസം 30 ഇനങ്ങളുമായി ആകെ 145 ഇനങ്ങള് അരങ്ങേറും. ഇതില് 45 ഇനങ്ങള് രചനാ മത്സരങ്ങളാണ്. തൃശൂര് സെന്ട്രല് സഹോദയയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന മൂന്നാമത് കലോത്സവമാണിത്. രാവിലെ ഒമ്പതിന് സഹോദയയുടെ മുഖ്യരക്ഷാധികാരി ഡോ. രാജു ഡേവിസ് പെരേപ്പാടന് പതാക ഉയര്ത്തുന്നതോടെ മത്സരങ്ങള്ക്ക് തുടക്കമാകും. ചലച്ചിത്രതാരം വരദ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്വഹിക്കും.
സെന്റ് സേവ്യേഴ്സ് സിഎംഐ സ്കൂള് മാനേജരും പ്രോഗ്രാം ചെയര്മാനുമായ ഫാ. ജോസ് പയ്യപ്പിള്ളി സിഎംഐ അധ്യക്ഷത വഹിക്കും. മുഖ്യരക്ഷാധികാരി ഡോ. രാജു ഡേവിസ് പെരേപ്പാടന്, പ്രസിഡന്റ് ബിനു കെ. രാജ്, വൈസ് പ്രസിഡന്റ് ഡോ.എന്.എം. ജോര്ജ്, സെക്രട്ടറി പി.എന്. ഗോപകുമാര്, ട്രഷറര് ഫാ. പി.ജെ. വര്ഗീസ്, ജനറല് കണ്വീനറും സ്കൂള് പ്രിന്സിപ്പലുമായ ഫാ. അരുണ് പൈനാടത്ത് സിഎംഐ എന്നിവര് ചടങ്ങില് പ്രസംഗിക്കും. 17ന് വൈകീട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനത്തില് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ സമ്മാനങ്ങള് വിതരണം ചെയ്യും. സഹോദയയുടെ മുഖ്യരക്ഷാധികാരി ഡോ. രാജു ഡേവിസ് പെരേപ്പാടന് ചടങ്ങില് അധ്യക്ഷത വഹിക്കും. പ്രസിഡന്റ് ബിനു കെ. രാജ്, ഡോ. എന്.എം. ജോര്ജ്, ഫാ. പി.ജെ.വര്ഗീസ്, സ്കൂള് മാനേജര് ഫാ. ജോസ് പയ്യപ്പിള്ളി സിഎംഐ എന്നിവര് പ്രസംഗിക്കും ജനറല് സെക്രട്ടറി പി.എന്. ഗോപകുമാര് സ്വാഗതവും ജനറല് കണ്വീനറും സ്കൂള് പ്രിന്സിപ്പലുമായ ഫാ. അരുണ് പൈനാടത്ത് സിഎംഐ നന്ദിയും പറയും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
കൂടല്മാണിക്യം ക്ഷേത്രത്തില് നവരാത്രി നൃത്ത സംഗീതോത്സവത്തിന് തുടക്കം
എസ്ഐആര് തെറ്റെങ്കില് തോമസ് ഉണ്ണിയാടന് എംഎല്എ രാജി വെക്കണം: ബിജെപി
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്വെന്ഷനും നേതൃസംഗമവും നടത്തി
പുല്ലൂര് ചമയം നാടകരാവിന് കൊടിയേറി