ക്രൈസ്റ്റ് കോളജ് സാമൂഹിക സേവന സംഘടനയായ തവനീഷിന്റെ സവിഷ്ക്കാരയുടെ ദേശീയ പതിപ്പിന് വര്‍ണ്ണാഭമായ തുടക്കം
ക്രൈസ്റ്റ് കോളജ് സാമൂഹിക സേവന സംഘടനയായ തവനീഷിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഭിന്നശേഷി സംഗമമായ സവിഷ്ക്കാരയുടെ ദേശീയ പതിപ്പ് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സാമൂഹിക സേവന സംഘടനയായ തവനീഷിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഭിന്നശേഷി സംഗമമായ സവിഷ്ക്കാരയുടെ ദേശീയ പതിപ്പിന് പ്രൗഢമായ തുടക്കം. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു.
കോളജ് മാനേജര്‍ ഫാ. ജോയി പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സവിഷ്കരയില് ഈ വര്‍ഷം മുതല്‍ ദേശീയ തലത്തില്‍ ഭിന്നശേഷി വിദ്യാലയങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.തൃശൂര്‍ ജില്ല അസിസ്റ്റന്റ് കളക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് ഐഎഎസ്, ക്രൈസ്റ്റ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ പി.ആര്. ശ്രീകുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
ദേവമാതാ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ റവ.ഡോ. ജോസ് നന്തിക്കര മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. കെ.ജെ. വര്‍ഗീസ്, ഡോ. സേവ്യര്‍ ജോസഫ്, ഡോ. ചന്ദ്രബാബു (ജോയിന്റ് ഡയറക്ടര്‍- നിപറര്), അധ്യാപകരായ വി.പി. ഷിന്റോ, എസ്.ആര്. ജിന്‍സി, ജെബിന് കെ. ഡേവിസ്, ഫ്രാന്‍കോ ഡേവിസ്, സി.എ. നിവേദ്യ, യു.എസ്. ഫാത്തിമ, ഷാജു വര്‍ഗീസ്, തവനീഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ മുവീഷ് മുരളി എന്നിവര്‍ പ്രസംഗിച്ചു.

പണയം വെച്ച 106 ഗ്രാം സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
സൗഹൃദ ദിനാഘോഷത്തിന്റെ ഭാഗമായി ധനസഹായം കൈമാറി
സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
പേപ്പര്‍ ബാഗുകള്‍ നിര്‍മാണവും വിതരണവും സംഘടിപ്പിച്ചു
ജീവന് വേണേല്‍ മാറിക്കോ…അരിപ്പാലം എടക്കുളം ചേലൂര്‍ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം അതിരുവിടുന്നു
കരുതിയിരിക്കുക, ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകളില്‍ പണം നഷ്ടപ്പെടുന്നവര്‍ ഏറെ