സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബും കൊച്ചി ഐ ഫൗണ്ടേഷനും സേവാഭാരതി ആരോഗ്യവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രതിമിരപരിശോധനാ ക്യാമ്പ് നമ്പൂതിരി യോഗക്ഷേമസഭാ മുന്‍ ജില്ലാ സെക്രട്ടറി കാവനാട്ട് കൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബും കൊച്ചി ഐ ഫൗണ്ടേഷനും സേവാഭാരതി ആരോഗ്യവിഭാഗവും സംയുക്തമായി സൗജന്യ നേത്രതിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. നമ്പൂതിരി യോഗക്ഷേമസഭാ മുന്‍ ജില്ലാ സെക്രട്ടറി കാവനാട്ട് കൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു.
ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്ററും സാമൂഹികപ്രവര്‍ത്തകനുമായ ജോണ്സണ് കോലംകണ്ണി, ഐ ഫൗണ്ടേഷന് കോ ഓര്‍ഡിനേറ്റര്‍ ശിവന്, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ രാജലക്ഷ്മി സുരേഷ് ബാബു, മെഡിസെല്‍ പ്രസിഡന്റ് മിനി സുരേഷ്, സെക്രട്ടറി സായിറാം, ട്രഷറര്‍ രവീന്ദ്രന്, വാനപ്രസ്ഥാ ആശ്രമം പ്രസിഡന്റ് ഗോപിനാഥ് പീടികപ്പറമ്പില്‍, സേവാഭാരതി വൈസ് പ്രസിഡന്റ് സുധാകരന് സമീര, മെഡിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ ജഗദീഷ് പണിക്കവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍