ആനന്ദപുരം ഗവ. യുപി സ്കൂളില്‍ യാത്രയയപ്പ് സമ്മേളനം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു
ആനന്ദപുരം: ഗവ. യുപി സ്കൂളില്‍ യാത്രയയപ്പ് സമ്മേളനം നടത്തി. സമ്മേളനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിരമിക്കുന്ന കെ.എ. പുഷ്പ ടീച്ചര്‍ക്കു ഉപഹാരം നല്കി. 16-ാം വാര്‍ഡ് മെമ്പര്‍ കെ.യു. വിജയന് ഫോട്ടോ അനാച്ഛാദാനം ചെയ്തു. ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ. അബ്ദുല്‍ റസാഖ് ഉപഹാര സമര്‍പ്പണം നടത്തി. എസ്എംസി ചെയര്മാന് സുനില്‍കുമാര്‍, ഇരിങ്ങാലക്കുട ബിപിഒ സി.കെ. രാധാകൃഷ്ണന്, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി പി. സുഷമ, കെ.എ. പുഷ്പ ടീച്ചര്‍, ഹെഡ്മിസ്ട്രസ് ടി.എസ്. ശ്രീകല, എസ്ആര്‍ജി കണ്‍വീനര്‍ ഇന്ദു എന്നിവര്‍ പ്രസംഗിച്ചു.

കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അധ്യയനാരംഭം സംഘടിപ്പിച്ചു