ജ്യോതിസ് കോളജില്‍ ഗ്രീന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോളജ് കാമ്പസില്‍ ‘റെഡ് ലേഡി’ പപ്പായ കൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട: ജ്യോതിസ് കോളജില്‍ ഗ്രീന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോളജ് കാമ്പസില്‍ ‘റെഡ് ലേഡി’ പപ്പായ കൃഷി ആരംഭിച്ചു. കൃഷിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര പപ്പായ ചെടി നട്ടുകൊണ്ടു നിര്‍വഹിച്ചു. ചടങ്ങില്‍ ജ്യോതിസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എ.എം. വര്‍ഗീസ്, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ സി.കെ. കുമാര്‍, ഡയറക്ടര്‍മാരായ എം.എ. ഹുസൈന്, ബിജു പൗലോസ്, ഗ്രീന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ കെ.എം. സുരയ്യ, ഗ്രീന്‍ ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.