പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു പര്യടനം നടത്തി
അരിപ്പാലം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. രാവിലെ കല്പറമ്പ് സെന്റ് മേരീസ് ഫൊറോനപ്പള്ളി സന്ദര്‍ശിച്ചു. ഫാ. ജോര്‍ജ് വേഴേപറമ്പില്‍ ചുവന്ന റോസപ്പൂ കൊടുത്ത് സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് പായമ്മല്‍, ചെറിയകുളം, നെറ്റിയാട് സെന്റര്‍, കനാല്‍ കിഴക്ക്, കനാല്‍ പടിഞ്ഞാറ്, മരപ്പാലം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ഥന നടത്തി. പഞ്ചായത്തിലെ സ്ഥാപനങ്ങളും ബിന്ദു സന്ദര്‍ശിച്ചു. സന്ദര്‍ശനത്തില്‍ സ്ഥാനാര്‍ഥിയോടൊപ്പം ലോക്കല്‍ സെക്രട്ടറി വി.എസ്. ബൈജു, ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരായ ഇ.ആര്. വിനോദ്, വത്സല ബാബു, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ഗോകുല്‍ദാസ്, പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപിനാഥന് എന്നിവര്‍ പങ്കെടുത്തു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം