നഗര ഹൃദയത്തിന്റെ തുടിപ്പുകള്‍ തൊട്ടറിഞ്ഞ് ബിജെപി സ്ഥാനാര്‍ഥി ജേക്കബ് തോമസിന്റെ പര്യടനം

ഇരിങ്ങാലക്കുട: നഗര ഹൃദയത്തിന്റെ തുടിപ്പുകള്‍ തൊട്ടറിഞ്ഞായിരുന്നു ബിജെപി സ്ഥാനാര്‍ഥി ജേക്കബ് തോമസിന്റെ പര്യടനം. രാവിലെ നഗരത്തിലെ മാലിന്യസംഭരണ കേന്ദ്രമായ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്നായിരുന്നു തുടക്കം. മാലിന്യസംസ്കരണ പ്ലാന്റും പ്ലാസ്റ്റിക് ഷെല്‍ട്ടറിംഗ് യൂണിറ്റും സന്ദര്‍ശിച്ച ജേക്കബ് തോമസ് തൊഴിലാളികളുമായി ആശയവിനിമയം നടത്തി. നഗരത്തിലെയും പൊറത്തിശേരി മേഖലയിലെയും വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഓഫീസുകള്‍ എന്നിവര്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വോട്ടഭ്യര്‍ഥിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി കെ.സി. വേണുമാസ്റ്റര്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന്, മണ്ഡലം സെക്രട്ടറി ഷാജൂട്ടന്‍, രഞ്ജിത്ത് കാനാട്ട് എന്നിവര്‍ പര്യടനത്തില്‍ പങ്കെടുത്തു.