കാറളം എഎൽപി സ്കൂൾ 106-ാം വാർഷികവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടത്തി

കാറളം: എഎൽപി സ്കൂൾ 106-ാം വാർഷികവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കാട്ടിക്കുളം ഭരതൻ, പിടിഎ പ്രസിഡന്റ് എ.ജി. ബാബു, എഇഒ ഇ. അബ്ദുൾ റസാഖ്, വാർഡ് മെമ്പർ ബിന്ദു പ്രദീപ്, റിട്ട. ഹെഡ്മിസ്ട്രസ് കെ. ഗംഗാദേവി, ഒഎസ്എ പ്രസിഡന്റ് സി.വി. വാസു, കെ.കെ. ഭരതൻ, മഞ്ജു, അനിത, മുൻ പിടിഎ പ്രസിഡന്റ് ചിന്ത സുഭാഷ്, ഹെഡ്മിസ്ട്രസ് പി.വി. മേരി, പിടിഎ പ്രസിഡന്റ് എ.ജി. ബാബു എന്നിവർ പ്രസംഗിച്ചു.