തൃശൂർ ജില്ലാ ജ്യോതിഷ സഭയുടെ നേതൃത്വത്തിൽ ബ്രഹ്മശ്രീ രാവുണ്ണികുറുപ്പ് ചങ്ങമ്പള്ളി (ശ്രീദേവ് പണിക്കർ) യെ ആദരിച്ചു

ഇരിങ്ങാലക്കുട: തൃശൂർ ജില്ലാ ജ്യോതിഷ സഭയുടെ നേതൃത്വത്തിൽ ചങ്ങമ്പള്ളി കളരി പരമ്പര ആചാര്യൻ ബ്രഹ്മശ്രീ രാവുണ്ണികുറുപ്പ് ചങ്ങമ്പള്ളി (ശ്രീദേവ് പണിക്കർ) യെ ആദരിച്ചു. കൊടുങ്ങല്ലൂർ കുറുംബകാവിൽ ഈ വർഷം മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് കോഴികല്ലിൽ പൂർവാചാരമായ കോഴിബലി ആചാരം പുനസ്ഥാപിച്ചതിനാണു ബ്രഹ്മശ്രീ രാവുണ്ണികുറുപ്പ് ചങ്ങമ്പള്ളിയെ ആദരിച്ചത്. ഇരിങ്ങാലക്കുട പ്രിയഹാളിൽ നടന്ന ചടങ്ങിൽ കേരള കളരികുറുപ്പ് കളരിപണിക്കർ സംഘത്തിലെ സംസ്ഥാന ജില്ലാ ഭാരവാഹികൾ ചങ്ങമ്പള്ളി കളരി പരമ്പര ആചാര്യൻ ബ്രഹ്മശ്രീ രാവുണ്ണികുറുപ്പ് ചങ്ങമ്പള്ളി (ശ്രീദേവ് പണിക്കർ) യെ ആദരിച്ചു