ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി തൃശൂർ ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി തൃശൂർ ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തൃശൂർ ഐഎംഎയുമായി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ഹെഡോഫീസിൽ വെച്ചാണു ക്യാമ്പ് സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീനിക്കപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. റെഡ്ക്രോസ് തൃശൂർ ജില്ലാ ചെയർമാൻ അഡ്വ. എം.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കൊറോണയുടെ പരിണിത ഫലമായി ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികളിലൊന്നായ രക്തദാനത്തിന്റെ ദൗർലഭ്യം തരണം ചെയ്യുന്നതിനായി ഇന്ത്യ മുഴുവൻ ഒറ്റ ദിവസം കൊണ്ട് ഒന്നരലക്ഷത്തോളം രക്ത യൂണിറ്റുകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടുകൂടി ഭഗത്സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരുടെ 90-ാം രക്സാക്ഷി ദിനത്തിന്റെ ഭാഗമായി രാജവ്യാപകമായി നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആർട്ടിസ്റ്റ് ആൻഡ് ആക്ടിവിസ്റ്റിന്റെ (എൻഐഎഫ്എഎ) നേതൃത്വത്തിൽ സംവേദന ഇന്റർനാഷണൽ ബ്ലഡ് ആൻഡ് പ്ലാസ ഡൊണേഷൻ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ച കാമ്പയിനിൽ പങ്കാളികളായികൊണ്ടാണു റെഡ്ക്രോസ് തൃശൂർ ജില്ലാ കമ്മിറ്റി ക്യാമ്പ് സംഘടിപ്പിച്ചത്. റെഡ്ക്രോസ് തൃശൂർ ജില്ലാ സെക്രട്ടറി ദേവസി ചെമ്മണ്ണൂർ, ജില്ലാ കമ്മിറ്റി മെമ്പർമാരായ അജി കെ. തോമസ്, കെ.ജി. പ്രദീപ് എന്നിവർ സന്നിഹിതരായി. 37 പേർ രക്തദാനം നിർവഹിച്ചു.