പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജനകീയ കവി മുരുകന് കാട്ടാക്കടക്ക് നേരെയുള്ള വധഭീഷണിക്കെതിരെ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് ആല്‍ത്തറയ്ക്ക് സമീപം പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം പ്രശസ്ത എഴുത്തുകാരന് അശോകന് ചെരുവില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സജു ചന്ദ്രന് മുരുകന് കാട്ടാക്കടയുടെ ‘മനുഷ്യനാകണം’ എന്ന കവിത ആലപിച്ചു. ഗാനരചയിതാവ് ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. കവി ഡോ. സി. രാവുണ്ണി, കവയത്രി ഡോ. ശ്രീലതവര്മ, എഴുത്തുകാരന് റഷീദ് കാറളം, നാടന്‍പാട്ട് കലാകാരന് ഉദിമാനം അയ്യപ്പന്‍കുട്ടി, കവികളായ വര്‍ഗീസ് ആന്റണി, പി.എന്‍. സുനില്‍, ഇ.ഡി. ഡേവിസ്, ശശി കാട്ടൂര്‍, രാധാകൃഷ്ണന് വെട്ടത്ത്, രാമചന്ദ്രന് കാട്ടൂര്‍, രതി കല്ലട, സലീം രാജ്, സാംസ്കാരിക പ്രവര്‍ത്തകരായ സി.എം. ഷാനി, ഡോ. കെ. രാജേന്ദ്രന്, ഡോ. സോണി ജോണ്‍, രാജേഷ് പടിയൂര്‍, ടി.എ. സന്തോഷ്, പി. ഗോപിനാഥ്, അരുണ്‍ കാട്ടൂര്‍, അന്‍വര്‍, യൂണിറ്റ് പ്രസിഡന്റ് കെ.ജി. സുബ്രഹ്മണ്യന്, സെക്രട്ടറി ഷെറിന് അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

സ്പോര്‍ട്സ് ആണ് ലഹരി എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഡോണ്‍ ബോസ്കോ എച്ച്എസ്എസില്‍ ഫിഫ ഫെസ്റ്റ് അരങ്ങേറി
ഫിഫ വേള്‍ഡ് കപ്പ്; ശാന്തിനികേതനില്‍ ഫിഫ ഫെസ്റ്റ് സംഘടിപ്പിച്ചു
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പകര്‍ന്നുകൊണ്ട് താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ ഷൂട്ടൗട്ട് സംഘടിപ്പിച്ചു
ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ റൂറല്‍ പോലീസും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ചേര്‍ന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
ഫിഫ വേള്‍ഡ് കപ്പ് ഫുട്ബോളിന്റെ ഭാഗമായി ക്രൈസ്റ്റ് കോളജ് നടപ്പിലാക്കുന്ന ഒരു ഗോള്‍ ഒരു മരം പദ്ധതി