കൊറോണയോടൊപ്പം ഡെങ്കിപ്പനിയും, മുരിയാട് ജാഗ്രതയില്‍……
ഇരിങ്ങാലക്കുട: കൊറോണ വ്യാപനം കൂടുന്നതിനിടയില്‍ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചതോടെ മുരിയാട് പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം മൂന്നു പേര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നിലവില്‍ 71 പേരാണു കോവിഡ് രോഗികളായുള്ളത്. ഇതില്‍ എട്ടുപേര്‍ ആശുപത്രിയിലും 63 പേര് വീടുകളിലുമാണു കഴിയുന്നത്. മുരിയാട് സെന്റര്‍ ഉള്‍പ്പെടുന്ന ഏഴാം വാര്‍ഡിലെ മൂന്നു പേര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മഴക്കാലത്തു പടരുന്ന ഡെങ്കി രോഗം വേനല്‍കാലത്ത് പിടിപ്പെട്ടതാണു ജനങ്ങളെ ആശങ്കയിലാക്കിയത്. രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വാര്‍ഡ് അംഗം സരിത സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. അഞ്ച്, ഏഴു എന്നീ വാര്‍ഡുകളില്‍ വെള്ളം കെട്ടി കിടക്കുന്ന സ്ഥലങ്ങളെല്ലാം ശുചീകരിച്ചു. നാലു പേര് വീതമുള്ള സംഘങ്ങള്‍ ബോധവത്കരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 7000 വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു