ഓണ്‍ലൈന്‍ പഠനത്തിനു അവസരമൊരുക്കി ക്രൈസ്റ്റ് കോളജ് കോമേഴ്സ് ബാച്ച്
ഓണ്‍ലൈന്‍ പഠനത്തിനു അവസരമൊരുക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് കോമേഴ്സ് ബാച്ച്. ക്രൈസ്റ്റ് കോളജിലെ 1998-2001 കോമേഴ്സ് ബാച്ചാണു എല്‍ഇഡി ടിവിയും മൊബൈലും വേളൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍ക്കു കൈമാറിയത്. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയാണു 1998-2001 ബാച്ചിനു വേണ്ടി വി.എച്ച്. വിജീഷ് ഒന്നാം വാര്‍ഡ് മെമ്പര്‍, ടി.ആര്. സുനില്‍ മൂന്നാം വാര്‍ഡ് മെമ്പര്‍ എന്നിവര്‍ക്കു കൈമാറിയത്. 1998-2001 നെ പ്രതിനിധീകരിച്ച് ക്രൈസ്റ്റ് കോളജ് തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ മുവിഷ് മുരളി, ആല്വിന് തോമസ്, ജ്യോതിസ് കോളജ് ഡയറക്ടര്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി, സ്റ്റുഡന്റ്സ് സെക്രട്ടറി സൂരജ് എന്നിവര്‍ സന്നിഹിതരായി.

കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അധ്യയനാരംഭം സംഘടിപ്പിച്ചു