വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം: പിതാവിന്റെ ഓര്‍മകളുമായി മക്കള്‍ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍
പുരോഗമന കലാ സാഹിത്യ ഇരിങ്ങാലക്കുട ടൗണ്‍ യുണിറ്റ് വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനാചരണം ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ് ബഷീറും ഷാഹിന ബഷീറും പിതാവിന്റെ ഓര്‍മകള്‍ ‘പുകസ ഐജെകെ ഞാനും പുസ്തകവും’ എന്ന ഫേയ്സ്ബുക്ക് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. അശോകന് ചെരുവില്‍, ഡോ. രാവുണ്ണി, ഡോ. വിനയകുമാര്‍, യു.കെ. സുരേഷ്കുമാര്‍, ഡോ. കെ.പി. ജോര്‍ജ്, പ്രഫ. സാവിത്രി ലക്ഷ്മണന്, ഖാദര്‍ പട്ടേപ്പാടം തുടങ്ങി നിരവധി ആരാധകര്‍ ബഷീര്‍ ഓര്‍മകള്‍, കഥാഗസല്, പ്രഭാഷണങ്ങള്‍, വായനാനുഭവങ്ങള്‍ എന്നിവയുമായി പരിപാടിയില്‍ പങ്കുചേര്‍ന്നു. യൂണിറ്റ് പ്രസിഡന്റ് കെ.ജി. സുബ്രഹ്മണ്യന്, സെക്രട്ടറി കെ.എച്ച്. ഷെറിന് അഹമ്മദ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.

പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യര്‍ മാറിക്കഴിഞ്ഞു-പ്രേംകുമാര്‍
മൃച്ഛകടികം കൂടിയാട്ടം ബംഗളൂരുവിലെ രംഗശങ്കരയുടെ വേദിയില്‍ നടന്നു
ക്രൈസ്റ്റ് കോളജില്‍ പുസ്തക സെമിനാര്‍ സംഘടിപ്പിച്ചു
കോനിക്കല്‍ രാമനാരായണക്കുറുപ്പ് സ്മാരക ട്രസ്റ്റ് പുരസ്കാരം സലീഷ് നനദുര്ഗയ്ക്ക്
ക്രൈസ്റ്റ് കോളജിലെ മലയാളഭാഷ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഫ. മാമ്പുഴ കുമാരന് എന്‍ഡോവ്മെന്റ് പുരസ്കാരം
കഥകളി കുട്ടികളിലേക്ക്.. കാറളം എഎല്‍പി സ്കൂളില്‍ കഥകളി ചൊല്ലിയാട്ടം അവതരിപ്പിച്ചു