വികസന പ്രവര്‍ത്തികള്‍ക്കു ഒരു കോടിയുടെ ഭരണാനുമതി
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1,37,90,000 രൂപയുടെ വികസന പ്രവര്‍ത്തികള്‍ക്കു ഭരണാനുമതി ലഭിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കൂത്തുമാക്കല്‍ പട്ടാണിക്കടവ് റോഡ് നിര്‍മാണത്തിനു 41,20,000 രൂപയുടെയും കാറളം ഗ്രാമപഞ്ചായത്തിലെ 53-ാം നമ്പര്‍ അങ്കണവാടി കെട്ടിട നിര്‍മാണത്തിനു 20 ലക്ഷം രൂപയുടെയും കാട്ടൂര്‍ ഗ്രാമീണ മാര്‍ക്കറ്റിന്റെ രണ്ടാംഘട്ട നിര്‍മാണത്തിനു 50 ലക്ഷം രൂപയുടെയും കാറളം ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് അംബേദ്കര്‍ കോളനി ലിങ്ക് റോഡ് നിര്‍മാണത്തിനു 11,70,000 രൂപയുടെയും പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പടിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണത്തിനു 15 ലക്ഷം രൂപയുടെയും ഭരണാനുമതിയാണു ലഭിച്ചിട്ടുള്ളത്.
ഇതില്‍ കൂത്തുമാക്കല്‍ പട്ടാണിക്കടവ് റോഡ്, കാറളം 53-ാം നമ്പര്‍ അങ്കണവാടി കെട്ടിട നിര്‍മാണം, കാട്ടൂര്‍ ഗ്രാമീണ മാര്‍ക്കറ്റ് നിര്‍മാണം, കാറളം കൂനമ്മാവ് അംബേദ്കര്‍ കോളനി ലിങ്ക് റോഡ് നിര്‍മാണം എന്നിവയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായി എല്‍എസ്ജിഡി എക്സിക്യുട്ടീവ് എന്‍ജിനീയറെയും പടിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍വഹണ ഉദ്യോഗസ്ഥനായി കോസ്റ്റ്ഫോര്‍ഡ് എക്സിക്യുട്ടീവ് ഡയറക്ടറേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പണികള്‍ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.

എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
സംയുക്ത കിസാന്‍ മോര്‍ച്ച നൈറ്റ് മാര്‍ച്ച് നടത്തി
നിര്‍മ്മലം ശുചിത്വ പ്രചാരണ പരിപാടി ആരംഭിച്ചു