ടിവി നല്കി
മഹാത്മാഗാന്ധി ലൈബ്രറിക്കു ടിവി നല്കി. മഹാത്മാഗാന്ധി റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറിയില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നതിനായി ടിവി നല്കി. ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണു ടിവി നല്‍കിയത്. ഐഎസ്ഡബ്ല്യുസിഎസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഐഎസ്ഡബ്ല്യുസിഎസ് ഡയറക്ടര്‍ സിജു യോഹന്നാന് അധ്യക്ഷത വഹിച്ചു. മഹാത്മാ ലൈബ്രറി സെക്രട്ടറി അഡ്വ. കെ.ജി. അജയ്കുമാര്‍, എക്സിക്യുട്ടീവ് അംഗം സോണിയ ഗിരി, ഐഎസ്ഡബ്ല്യുസിഎസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ വര്‍ഗീസ് പുത്തനങ്ങാടി, ഐഎസ്ഡബ്ല്യുസിഎസ് സെക്രട്ടറി പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.