‘വെന്റിലേറ്റര്‍: ഡിസൈന്‍ പെര്‍സ്പെക്റ്റീവ് ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ‘വെന്റിലേറ്റര്‍: ഡിസൈന്‍ പെര്‍സ്പെക്റ്റീവ് ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിച്ചു. ശരത് എസ്. നായര്‍, സയന്റിസ്റ്റ് എന്‍ജിനീയര്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരം വെബിനാര്‍ ക്ലാസ് നടത്തി. കേരളത്തിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍ പങ്കെടുത്ത വെബിനാറില്‍ വെന്റിലേറ്ററിന്റെ ചരിത്രം, പ്രവര്‍ത്തന രീതി, കാര്യക്ഷമത, ഡിസൈന്‍ സൂചികകള്‍ എന്നിവയെ പറ്റിയെല്ലാം വിശദീകരിച്ചു. കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേകര പ്രസംഗിച്ചു. ചോദ്യോത്തര വേളയ്ക്ക് ശേഷം ക്ലാസ് സമാപിച്ചു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്മെന്റിലെ ഡോ. രവിശങ്കര്‍ നേതൃത്വം നല്കി.