കാരികുളം കടവ് ദേശത്ത് നിന്നും വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു
ഇരിങ്ങാലക്കുട: യുവാവിനെ അറസ്റ്റ് ചെയ്തു. കാരിക്കുളം കടവ് ദേശത്ത് കൊളത്താപ്പിള്ളി വീട്ടില്‍ സുഭാഷി (45) നെയാണ് ചാരായവുമായി അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട റേഞ്ചിലെ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ. മണികണ്ഠനും പാര്‍ട്ടിയും തൃശൂര്‍ എക്സൈസ് ഇന്റലിജെന്‍സ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വരന്തരപ്പിള്ളി കാരിക്കുളം കടവ് ദേശത്തു നിന്നും എട്ട് ലിറ്റര്‍ ചാരായം, 320 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍ എന്നിവ കണ്ടെത്തിയത്. പരിശോധനയില്‍ ഇന്റലിജെന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരായ ഷിബു, സതീഷ്, മോഹനന്, ലോനപ്പന്, പ്രിവന്റീവ് ഓഫീസര്‍ ജോഷി, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ റാഫേല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബെന്നി, ജോയല്‍, വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ശാലിനി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍