വെള്ളികുളങ്ങര താണിക്കുന്നില്‍ ചാരായം വാറ്റ് കേന്ദ്രം കണ്ടെത്തി
ഇരിങ്ങാലക്കുട: ചാരായം വാറ്റ് കേന്ദ്രം കണ്ടെത്തി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ആര്. മനോജ് ആന്‍ഡ് പാര്‍ട്ടി നടത്തിയ പരിശോധനയിലാണു വെള്ളികുളങ്ങര താണിക്കുന്നില്‍ ചാരായം വാറ്റ് കേന്ദ്രം കണ്ടെത്തിയത്. സ്ഥലത്തുനിന്നും കണ്ടെത്തിയ 400 ലിറ്റര്‍ വാഷ് നശിപ്പിച്ചു. വാറ്റ് ഉപകരണങ്ങള്‍, ഗ്യാസ് സിലിഡര്‍ എന്നിവ കസ്റ്റഡിയിലെടുത്തു. ചാലക്കുടി താലൂക്കില്‍ വെള്ളികുളങ്ങര വില്ലേജില്‍ മുരിക്കിങ്ങല്‍ ദേശത്ത് വെട്ടിയാടന്‍ വീട്ടില്‍ സുബിയുടെ ഉടമസ്ഥതയിലുള്ള ഉദ്ദേശം ആറു ഏക്കറോളം വരുന്ന വാഴക്കൃഷി ഇപ്പോള്‍ നടത്തിവരുന്ന സ്ഥലത്തു നിന്നാണ് വാഷ് കണ്ടെടുത്തത്. സുബിയുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ പി.എം. ബാബു, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വത്സന്, സിഇഒമാരായ ബിന്ദു രാജ്, രാകേഷ് എന്നിവരും ഉണ്ടായിരുന്നു.