ആനന്ദപുരം ചെറുപുഷ്പം ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

ആനന്ദപുരം: കോവിഡ് കാലത്ത് സമാശ്വാസമായി ആനന്ദപുരം ചെറുപുഷ്പം ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും ഇടവകയിലെ തന്നെ സുമനസുകളുടെ സഹായത്തോടെ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഭക്ഷ്യകിറ്റിന്റെ വിതരണോദ്ഘാടനം ഇടവക വികാരി ഫാ. ആന്റോ കരിപ്പായി യൂണിറ്റ് പ്രസിഡന്റുമാര്‍ക്ക് ഭക്ഷ്യകിറ്റ് നല്കി നിര്‍വഹിച്ചു. കൈക്കാരന്മാരായ ഇല്ലിക്കല്‍ ജോയി, പഴുങ്കാരന്‍ യോഹന്നാന്, അന്തിക്കാടന്‍ ഡെന്നി എന്നിവരുടെ സന്നിഹിതരായി.