ജനറല്‍ ആശുപത്രിക്ക് മുമ്പിലെ അനധികൃത വാഹന പാര്‍ക്കിംഗ് ആംബുലന്‍സുകള്‍ക്കടക്കം തടസമാകുന്നു
ഇരിങ്ങാലക്കുട: ഠാണാവില്‍ ജനറല്‍ ആശുപത്രിക്ക് മുമ്പിലെ അനധികൃത വാഹന പാര്‍ക്കിംഗ് ആംബുലന്‍സുകള്‍ക്കു അടക്കം തടസമാകുന്നു. ആശുപത്രി കവാടത്തിനു മുമ്പിലും സമീപത്തുമാണ് പലരും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ആശുപത്രിക്കു മുമ്പിലെ പാര്‍ക്കിംഗ് രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും മാര്‍ഗ തടസമുണ്ടാക്കുകയാണ്. നടപ്പാതയിലേക്ക് കയറ്റി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം കാല്‍നടയാത്രക്കാര്‍ റോഡില്‍ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്.