മുരിയാട് മണ്ഡലം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു
മുരിയാട്: ആലത്തൂര്‍ എംപി രമ്യ ഹരിദാസിനു നേരെ നടന്ന വധഭീഷണിയും മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയും ചെയ്ത സിപിഎം മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മുരിയാട് മണ്ഡലം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മോളി ജേക്കബ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് മുരിയാട് മണ്ഡലം വൈസ് പ്രസിഡന്റും മൂന്നാം വാര്‍ഡ് മെമ്പറുമായ കെ. വൃന്ദകുമാരി അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശാരി വിനസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശാരിക രാമകൃഷ്ണന്, സതി പ്രസന്നന്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും 17-ാം വാര്‍ഡ് മെമ്പറുമായ നിത അര്ജുനന് എന്നിവര്‍ പ്രസംഗിച്ചു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി