പ്രമുഖ വ്യാപാരി പ്രവികുമാര്‍ ചെറാക്കുളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ധനസഹായം കൈമാറി
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യാപാരി പ്രവികുമാര്‍ ചെറാക്കുളം ധനസഹായം കൈമാറി. മന്ത്രിയുടെ ഇരിങ്ങാലക്കുടയിലുള്ള ഓഫീസിലെത്തി നല്കിയ ചെക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രഫ. ആര്. ബിന്ദു ഏറ്റുവാങ്ങി. മന്ത്രിയുടെ കോവിഡ് പ്രതിരോധ ഹെല്‍പ്പ് ഡെസ്കിലേക്കും ധനസഹായം കൈമാറി. ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും പ്രവികുമാര്‍ കൈമാറി.