സ്പര്‍ശം പദ്ധതിയിൽ കെസിവൈഎമ്മിനെ ആദരിച്ച് കൊരട്ടി പാഥേയം ട്രസ്റ്റ്
കനിവിന്റെ കയ്യൊപ്പിന് പാഥേയം ട്രസ്റ്റിന്റെ സ്നേഹസമ്മാനം
ഇരിങ്ങാലക്കുട: കെസിവൈഎമ്മിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വി. തോമസ് മൂര്‍ ദനാചരണത്തോടനുബന്ധിച്ച് പൊതിച്ചോറുകള്‍ വിതരണം ചെയ്ത ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിനെ ആദരിച്ച് പാഥേയം ട്രസ്റ്റ്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കൊരട്ടി പോലീസ് സ്റ്റേഷനുമായി സഹകരിച്ച് സ്പര്‍ശം ഒരു വയറൂട്ടാം പദ്ധതിയിലൂടെ ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ 5000 പൊതിച്ചോറുകളാണ് വിതരണം ചെയ്തത്. രൂപതയിലെ 85 യൂണിറ്റുകളുടെ സഹകരണത്തോടെ പൊതിച്ചോറ് വിതരണം വലിയൊരു വിജയമാക്കി മാറ്റിയ ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിനു ഫാ. ഡേവിസ് ചിറമ്മല്‍ സ്നേഹോപഹാരം നല്കി ആദരിച്ചു. രൂപത ചെയര്മാന് എമില്‍ ഡേവിസും ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കരയും ഉപഹാരം ഏറ്റുവാങ്ങി. വൈസ് ചെയര്‍പേഴ്സണ്‍ ഡിംബിള്‍ ജോയ്, ട്രഷറര്‍ സോളമന് തോമസ്, സിന്‍ഡിക്കേറ്റംഗം ലിബിന് മുരിങ്ങലേത്ത്, മാള മേഖല പ്രസിഡന്റ് ആന്റണി ജോസ്, ചാലക്കുടി മേഖല പ്രസിഡന്റ് ജോ ജോസഫ്, ഇരിങ്ങാലക്കുട മേഖലാ ജോയിന്റ് സെക്രട്ടറി ആന്ലിന് ഫ്രാന്‍സിസ്, ചാലക്കുടി മേഖല സെക്രട്ടറി ആന്‍സണ്‍ ജോണ്സണ്, ചാലക്കുടി മേഖല ട്രഷറര്‍ അഖില്‍ പയസ്, മാള മേഖല ട്രഷറര്‍ അതുല്‍ പോള്‍ എന്നിവര്‍ സന്നിഹിതരായി

വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
ഉപജില്ലാ കലോത്സവം നാഷണല്‍ എച്ച്എസ്എസിന് ഓവറോള്‍ കിരീടം
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട യൂണിറ്റിലെ ആധാരം എഴുത്തുകാരുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അക്ഷരോന്നതി 2.0 ലിഖിതോത്സവം സംഘടിപ്പിച്ചു
കാടുപിടിച്ചു കിടന്ന പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതി മണ്ഡപം ബിജെപി പ്രവര്‍ത്തകര്‍ ശുചീകരിച്ചു