കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
കരുവന്നൂര്‍: സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്കു അവരുടെ നിക്ഷേപങ്ങള്‍ ആവശ്യാനുസരണം മടക്കി നല്‍കണമെന്നും കരുവന്നൂര്‍ ബാങ്ക് ഭരണസമിതി പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മാപ്രാണം, കുഴിക്കാട്ടുകോണം, സിവില്‍ സ്റ്റേഷന്, എക്സ്റ്റന്‍ഷന്‍ സെന്റര്‍ എന്നീ ബ്രാഞ്ചുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. മാപ്രാണത്ത് ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. സിവില്‍ സ്റ്റേഷന് പരിസരത്ത് എം.ആര്. ഷാജു ഉദ്ഘാടനം ചെയ്തു. രജീന്ദ്രന്‍ പുല്ലാനി അധ്യക്ഷത വഹിച്ചു. കുഴിക്കാട്ടുകോണത്ത് നിഷ അജയന് ഉദ്ഘാടനം ചെയ്തു. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.എന്‍. സുരേഷ്, കെ.കെ. അബ്ദുള്ളക്കുട്ടി, കെ.സി. ജെയിംസ്, സിജു പാറേക്കാടന്‍, സിന്ധു അജയന്, കെ. രഘുനാഥ്, ഹരിദാസ്, അജിത് കുമാര്‍, ഷഹീര്‍ റെയ്ഹാന്, ശരത്ത് ദാസ്, ഷാന്റോ പള്ളിത്തറ, അജയന് നന്തിക്കര എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം