കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട ലീജിയന്
ഇരിങ്ങാലക്കുട: ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട ലീജിയനിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗവ. വെറ്റിനറി പോളി ക്ലിനിക്കിനു മുമ്പില്‍ കോവിഡ് പ്രതിരോധ സന്ദേശം ആലേഖനം ചെയ്തു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന സംഘടന ഇരിങ്ങാലക്കുട ഗവ. ഓഫീസുകളിലേക്കു പെഡസ്ട്രല്‍ സാനിറ്റൈസര്‍ സ്റ്റാന്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠനസൗകര്യാര്ഥം അഞ്ച് ഐപാഡുകള്‍ വിതരണം ചെയ്തു. ചേംബര്‍ പ്രസിഡന്റ് അജിത്കുമാര്‍, ഡോ. ജോണ്‍, സെബാസ്റ്റ്യന്‍ വെള്ളാനിക്കാരന്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രം വരച്ച മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്റെ മകന് ആല്വിന് ജെയ്സണെ ചടങ്ങില്‍ ആദരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു