1989-90 കാലഘട്ടത്തിലെ പൂര്‍വ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണുകള്‍ നല്കി

താഴേക്കാട്: 1989-90 കാലഘട്ടത്തിലെ പൂര്‍വ വിദ്യാര്‍ഥികള്‍ എസ്എസ്യുപിഎസ് താഴേക്കാട് സ്കൂളില്‍ വെച്ച് സംഘമിക്കുകയും സ്നേഹോപഹാരമായി നിര്‍ധനരായ കുട്ടികള്‍ക്ക് വേണ്ടി മൂന്നു മൊബൈല്‍ ഫോണുകള്‍ നല്‍കുകയും ചെയ്തു. മൂന്നു മൊബൈല്‍ ഫോണുകള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മരിയ ജോസിന് അന്നത്തെ സ്കൂള്‍ ലീഡറായ ജിനോയ് ഡേവിസും പൂര്‍വവിദ്യാര്‍ഥികളും ചേര്‍ന്ന് കൈമാറി. അതോടൊപ്പം സ്കൂളിലെ എല്ലാ കംപ്യൂട്ടറുകളും ലാപ് ടോപ്പുകളും ഫ്രീ സര്‍വീസായി ചെയ്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.