എഐവൈഎഫ് ആളൂര്‍ മേഖലാ കമ്മിറ്റി മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി
ഇരിങ്ങാലക്കുട: വി.കെ. രാജന് ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് ആളൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു പള്‍സ് ഓക്സിമീറ്റര്‍, തെര്‍മല്‍ സ്കാനര്‍, മാസ്ക്, ഗ്ലൗസ് തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. ആളൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ദിപിന് പാപ്പച്ചനും മെമ്പര്‍ ജിഷ ബാബുവും ചേര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. ചടങ്ങിനു എഐവൈഎഫ് നേതാക്കളായ പി.ആര്. അരുണ്‍, ഐ.എസ്. അഖില്‍, സനീഷ്, ശ്രീദേവി, വിവേക്, അക്ഷയ് തുടങ്ങിയവര്‍ നേതൃത്വം നല്കി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശ്രീവത്സന്‍ പ്രസംഗിച്ചു.

അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു