കോവിഡ് ബാധിച്ച് മരിച്ചു-കടലായി സലീം മൗലവി (45)
കരൂപ്പടന്ന: കടലായി തരുപീടികയില്‍ പരേതനായ കുഞ്ഞിമോന് മകന് കടലായി സലീം മൗലവി (45) നിര്യാതനായി. കോവിഡ് ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് മരണം സംഭവിച്ചത്. സിറാജ് പത്രത്തിന്റെ ഇരിങ്ങാലക്കുട ലേഖകനാണ്. കടലായി അന്‍വാറുല്‍ ഇസ്ലാം മദ്രസ്സ പ്രധാന അധ്യാപകന്, പി.ഡി.പി സ്റ്റേറ്റ് കൗണ്‍സിലര്‍ എന്നിനിലകളിലും പ്രവര്‍ത്തിച്ചിരുന്നു, ഭാര്യ: റസിയ. മക്കള്‍ : മുഹമ്മദ് സഫ്വാന്, ഷിഫാനത്ത്, ഖബറടക്കം കടലായി മഹല്ല് ഖബര്‍സ്ഥാനില്‍ കോവീഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തി. പി ഡി പി പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. ചോക്കന, ചാമക്കാല, കടലായി എന്നിവിടങ്ങളിലായി മദ്രസ അധ്യാപകനായിരുന്നു. കടലായി ജുമാമസ്ജിദ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന് തൃശൂര്‍ ജില്ലാ സെക്രട്ടറിയും കേരള മഹല്ല് ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്നു. സൗദി അറേബ്യയില്‍ 11 വര്‍ഷകാലം പ്രവാസ ജിവിതം നയിച്ചിട്ടുണ്ട്.