എസ്സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായിട്ടുള്ള ലാപ്ടോപ് വിതരണം നടന്നു
മുരിയാട്: ഗ്രാമപഞ്ചായത്ത് 2020-21 വര്‍ഷത്തില്‍ നടപ്പിലാക്കിയ എസ്സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായിട്ടുള്ള ലാപ്ടോപ് വിതരണം നടന്നു. ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ ലാപ്ടോപ് വിതരണോദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.യു. വിജയന് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, സേവ്യര്‍ ആളൂക്കാരന്‍, മണി സജയന്, നിഖിത അനൂപ്, ജിനി സതീശന്, പഞ്ചായത്ത് സെക്രട്ടറി പി. പ്രജീഷ്, ക്ഷേമകാര്യ ചെയര്മാന് രതി ഗോപി, പഞ്ചായത്തംഗം എ.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി