ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ് പുതിയ സാരഥികള്‍ സ്ഥാനമേറ്റു

ഇരിങ്ങാലക്കുട: സെന്‍ട്രല്‍ റോട്ടറി ക്ലബിന്റെ സ്ഥാനാരോഹണവും പുതിയ റോട്ടറി വര്‍ഷത്തിലെ സേവനപദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി. ഇരിങ്ങാലക്കുട റോട്ടറി ഭവനില്‍ വച്ചു നടത്തിയ ചടങ്ങില്‍ ഭാരവാഹികളായി യു. മധുസൂദനന് (പ്രസിഡന്റ്), ഡേവിസ് കരപറമ്പില്‍ (സെക്രട്ടറി), മറ്റുഭാരവാഹികള്‍ എന്നിവരും സ്ഥാനമേറ്റു. ഡിസ്ട്രിക്ട് ഡയറക്ടര്‍ മേജര്‍ ജനറല്‍ പി. വിവേകാനന്ദന് മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് ഗവര്‍ണര്‍ ഡേവിസ് പറമ്പി, ജിജിആര്‍ ഫ്രാന്‍സിസ് കോക്കാട്ട്, മുന്‍ പ്രസിഡന്റ് ടി.ജെ. പ്രിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.