സെന്റര്‍ വികസനത്തിന്റെ ഭാഗമായി ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയാക്കി
കാട്ടൂര്‍: സെന്റര്‍ വികസനത്തിന്റെ ഭാഗമായി ബസാറില്‍ ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയായി. മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മാസ്റ്റര്‍ അനുവദിച്ച ആസ്തിവികസനഫണ്ട് രണ്ടുകോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി. 1600 മീറ്റര്‍ സ്ക്വയറിലാണ് കട്ട വിരിച്ചിരിക്കുന്നത്. കൂടാതെ കാനയുടെയും നടപ്പാതയുടെയും നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഴ മാറിയാല്‍ റോഡ് മെക്കാഡം ടാറിടും.