ഓള് കേരള ലോട്ടറി തൊഴിലാളികള്‍ പട്ടിണി സമരം നടത്തി
ഇരിങ്ങാലക്കുട: ഓള് കേരള ലോട്ടറി ഏജന്‍സി ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനു മുമ്പില്‍ ലോട്ടറി തൊഴിലാളികള്‍ പട്ടിണി സമരം നടത്തി. ലോട്ടറി തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ അഞ്ചുദിവസം കട തുറന്ന് വില്പന നടത്തുന്നതിന് അനുവദിക്കുക, ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ധനസഹായവും ലോട്ടറി എടുക്കുന്നതിനു കൂപ്പണുകളും നല്‍കുക, ടിക്കറ്റ് വില 30 രൂപയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം. ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി സമരം ഉദ്ഘാടനം ചെയ്തു. സംഘനയുടെ സംസ്ഥാന ട്രഷറര്‍ പി.എന്‍. സതീഷ് അധ്യക്ഷത വഹിച്ചു. എം.ഒ. തോമസ്, വിനോദ് വിതയത്തില്‍, ഒ.കെ. ശ്രീനിവാസന്, പി.ജെ. ബെന്നി, എം.ആര്. പ്രതാപന്, കെ. ബിനീഷ്, ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു