സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കു സമാശ്വാസനിധി വിതരണം ചെയ്തു
കാറളം: സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കു ചികിത്സാ ധനസഹായത്തിനായി അനുവദിച്ച സമാശ്വാസ നിധിയുടെ മുകുന്ദപുരം താലൂക്ക് തല വിതരണം നടത്തി. വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. മുകുന്ദപുരം സര്‍ക്കിളിലെ 27 സംഘങ്ങളിലെ 554 അംഗങ്ങള്‍ക്കായി ആദ്യഘട്ടമായി ഒരു കോടി 15 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കാറളം സര്‍വീസ് സഹകരണ ബാങ്കില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എസ്. രമേഷ്, സംസ്ഥാന സഹകരണ യൂണിയന് മെമ്പര്‍ ലളിത ചന്ദ്രശേഖരന്, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.സി. അജിത്, മുകുന്ദപുരം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഒ. സേവിസ്, കാറളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. ബാബു, സെക്രട്ടറി വി.എ. ആശ എന്നിവര്‍ പ്രസംഗിച്ചു.