കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ നവീകരിച്ച കിഴക്കേഗോപുരം സമര്‍പ്പണം നാളെ
ഇരിങ്ങാലക്കുട: നവീകരണം പൂര്‍ത്തിയാക്കിയ കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ സമര്‍പ്പണം നാളെ വൈകീട്ട് 6.30 നു നടക്കും. നാലു ഘട്ടങ്ങളിലായിട്ടായിരുന്നു നിര്‍മാണം. കവാടത്തിന്റെ അകത്തേക്ക് പ്രവേശിക്കുന്ന ചുമരുകളില്‍ രാമായണത്തെ ആസ്പദമാക്കി ചുമര്ചിത്രങ്ങളൊരുക്കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി മുഖ്യാതിഥിയായിരിക്കും. ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡി കെ.ജി. അനില്‍കുമാര്‍, ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഇഒ ഉമ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പണം നടത്തും. നഗരസഭ പ്രതിപക്ഷ നേതാവ് കെ.ആര്. വിജയ, കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്, സ്മിത കൃഷ്ണകുമാര്‍, ദേവസ്വം മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, എന്‍.പി. പരമേശ്വരന് നമ്പൂതിരിപ്പാട്, അഡ്വ. രാജേഷ് തമ്പാന്, എ.വി. ഷൈന്‍, കെ.എ. പ്രേമരാജന്‍, കെ.ജി. സുരേഷ് എന്നിവര്‍ പങ്കെടുക്കും. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എം. സുഗീത എന്നിവര്‍ പ്രസംഗിക്കും.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം