ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കലിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭവനം ആശീര്‍വദിച്ചു

പുത്തന്‍വേലിക്കര: മുന്‍ വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കലിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയുടെ ഭാഗമായി പുത്തന്‍വേലിക്കര സെന്റ് ജോര്‍ജ് ഇടവകയില്‍ നിര്‍മിച്ചു നല്കിയ ജൂബിലി ഭവനത്തിന്റെ ആശീര്‍വാദം നടത്തി.

ആശീര്‍വാദ കര്‍മം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. 586 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭവനം ഏഴുലക്ഷം രൂപ ചെലവഴിച്ചാണു പൂര്‍ത്തീകരിച്ചത്. ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കല്‍, വികാരി ഫാ. തോമസ് വെളക്കനാടന്‍, കൈക്കാരന്മാരായ ഡേവിസ് മാളിയേക്കല്‍, ഡേവിസ് പാലാട്ടി, ഷിന്റോ പുതുശേരി എന്നിവര്‍ സന്നിഹിതരായി.
