മുരിയാട് മണ്ഡലം കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി
കരുവന്നൂര്‍: പാവപെട്ട നിക്ഷേപകരുടെ പണം തിരികെ നല്‍കുക, തട്ടിപ്പിന് ഇരയായവരെ അന്യായമായ നടപടികളില്‍ നിന്ന് മോചിപ്പിക്കുക, ടി.എം. മുകുന്ദന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുക, പ്രതികള്‍ക്കുള്ള സര്‍ക്കാര്‍പാര്‍ട്ടി സംരക്ഷണം അവസാനിപ്പിക്കുക, പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി സഹകാരികളുടെ നിക്ഷേപം തിരികെ പിടിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്കു മാര്‍ച്ച് നടത്തി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി മുഖ്യപ്രഭാഷണം നടത്തി. പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപ്പിള്ളി, ശ്രീജിത്ത് പട്ടത്ത്, സാജു പാറേക്കാടന്‍, സി.വി. ജോസ്, മണ്ഡലം വൈസ് പ്രസിഡന്റ് മുരളി മഠത്തില്‍, പഞ്ചായത്ത് മെമ്പര്‍മാരായ സേവ്യര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, നിത അര്ജുന്, ഷൈജോ അരിക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെസ്റ്റിന് ജോര്‍ജ്, അജീഷ്, സിജോ ചതേലി, മണ്ഡലം ഭാരവാഹികളായ കെ.കെ. വിശ്വനാഥന്, തോമസ് ചേനത്ത്പറമ്പില്‍, ഷാരി വീനസ് എന്നിവര്‍ നേതൃത്വം നല്കി.