ഉന്നതാധികാര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം സുല്‍ഫിക്കര്‍ മയൂരി

https://irinjalakuda.news/2021/07/28/%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4/14895/
കരുവന്നൂര്‍: സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെക്കുറിച്ച് ഒരു ഉന്നതാധികാര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരളയുടെ സഹരക്ഷാധികാരി സുല്‍ഫിക്കര്‍ മയൂരി ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. പാവപ്പെട്ട നിക്ഷേപകരുടെ പണം അപഹരിച്ചവരുടെ സ്വത്തുവഹകള്‍ കണ്ടുകെട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരളയുടെ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്ക് പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.സി. കാര്ത്തികേയന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശശി പുളിക്കല്‍, ബലരാമന് നായര്‍, സംസ്ഥാന ട്രഷറര്‍ സി.ബി. മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.