ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പുരുഷ വിഭാഗത്തില്‍ ജേതാക്കളായി

ഇരിങ്ങാലക്കുട: കാലിക്കട്ട് സര്‍വകലാശാല ഇന്റര്‍സോണ്‍ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പുരുഷ വിഭാഗത്തില്‍ ജേതാക്കളായി.

വനിതാ വിഭാഗത്തില്‍ റണ്ണറപ്പാണ് ക്രൈസ്റ്റ് കോളജ് ടീം. കോളജിലെ രണ്ടാംവര്‍ഷ ബിപിഎഡ് വിദ്യാര്‍ഥി ശബരീനാഥാണ് വ്യക്തിഗത ചാമ്പ്യന്‍. ബിപിഎഡ് വിഭാഗം മേധാവി ഡോ. അരവിന്ദയാണ് ഇരുടീമുകളുടെയും പരിശീലകന്.
