വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ ബിരിയാണി കിറ്റുകള്‍ നല്കി
വല്ലക്കുന്ന്: സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ ഊട്ടുതിരുന്നാളിന്റെ ഭാഗമായി ബിരിയാണി കിറ്റുകള്‍ വിതരണം ചെയ്തു. സെന്റ് അല്‍ഫോന്‍സ ദേവാലയത്തിലെ വികാരി ഫാ. ജോസഫ് മാളിയേക്കല്‍ ബിരിയാണി കിറ്റുകള്‍ ആശീര്‍വദിച്ചു. ജാതി മത ഭേദമന്യേ വല്ലക്കുന്ന് ഇടവകയിലുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും ബിരിയാണി കിറ്റുകള്‍ നല്കി. 520 ഓളം ബിരിയാണി കിറ്റുകളാണ് നല്‍കിയത്. ഊട്ടുതിരുന്നാളിന്റെ ഭാഗമായി രാവിലെ 6.30, 8.00, 10.00, ഉച്ചയ്ക്ക് മൂന്ന്, അഞ്ച് എന്നീ സമയങ്ങളില്‍ ദിവ്യബലി, ലദീഞ്ഞ്, സന്ദേശം, നൊവേന എന്നിവ ഉണ്ടായിരുന്നു. കൈക്കാരന്മാരായ ടി.ഒ. വര്‍ഗീസ്, ആന്റു തൊടുപറമ്പില്‍, കണ്‍വീനര്‍മാരായ ടി.എ. ജോസ് മാസ്റ്റര്‍, ജോണ്സണ് കോക്കാട്ട്, ഷാജു തെക്കേക്കര, വിന്‍സെന്റ് തണ്ടിയേക്കല്‍, എം.വി. പോള്‍, റോയ് മരത്തംപിള്ളി എന്നിവര്‍ സന്നിഹിതരായി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി