ഓണത്തിനോടനുബന്ധിച്ച് പുടവസഞ്ചി എന്ന പദ്ധതിയുടെ ആദ്യ കൂപ്പണ്‍ നല്കി
കാട്ടൂര്‍: ഓണത്തിനോടനുബന്ധിച്ച് കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നീതി ടെക്സ്റ്റയില്‍സില്‍ നിന്നും ആരംഭിക്കുന്ന പുടവസഞ്ചി എന്ന പദ്ധതിയുടെ ആദ്യ കൂപ്പണ്‍ നല്കി പ്രശസ്ത ആല്‍ബം ആര്‍ട്ടിസ്റ്റ് ജാഫര്‍ ഇല്ലത്ത് നിര്‍വഹിച്ചു. പേരിടാം സമ്മാനം നേടാം എന്ന പദ്ധതിയിലൂടെ പേര് നിര്‍ദേശിച്ച് വിജയിയായ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് ആദ്യ കൂപ്പണ്‍ സ്വീകരിച്ചു. കോവിഡ് കാലഘട്ടത്തില്‍ ഓണം പര്‍ച്ചേസിനായി നേരിട്ട് വരാന്‍ കഴിയാത്ത ഇടപാടുകാര്‍ക്കു പുടവസഞ്ചി കൂപ്പണ്‍ എടുക്കുക വഴി 2680 രൂപയുടെ വസ്ത്രങ്ങളും വിഭവങ്ങളും 1999 രൂപയ്ക്ക് പുടവസഞ്ചിയായി വീടുകളില്‍ എത്തിച്ചു തരുമെന്ന് ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍ സത്താര്‍, ഡയറക്ടര്‍മാരായ പ്രമീള അശോകന്, ജൂലിയസ് ആന്റണി, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍